റസാഖ് ഒരുമനയൂര്‍
അബുദാബി: ഈ വര്‍ഷത്തെ സി.ബി.എസ്.ഇപരീക്ഷാഫലം ഗള്‍ഫ് നാടുകളിലെ വിദ്യാര്‍ത്ഥികള്‍ അഭിമാനകരമായ വിജയം നേടി. വിവിധ സ്‌കൂളുകള്‍ ഇത്തവണയും മികച്ച വിജയമാണ് കൈവരിച്ചത്. ഓരോ വര്‍ഷം പിന്നിടുമ്പോഴും തങ്ങളുടെ വിജയശതമാനം വര്‍ധിപ്പിക്കുന്നതിന് സ്‌കൂളുകള്‍ കാണിക്കുന്ന മത്സരബുദ്ധി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമായി മാറുകയാണ്.
പതിറ്റാണ്ടുകളായി എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ ത്ഥികള്‍ സി.ബി.എസ്.ഇ പരീക്ഷയും തങ്ങളുടെ പരമപ്രധാനമായ ഭാവിക്കുള്ള ചുവടുവെപ്പാണെന്ന് മനസ്സിലാക്കിയാണ് പഠനകാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നത്. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ കുട്ടികള്‍ ബഹുഭൂരിഭാഗവും ഉന്നത നിലവാരം പുലര്‍ത്തി.
ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഷാര്‍ജ
ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഇത്തവണയും നൂറുശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 170 പേരില്‍ 65.3 ശതമാനം പേര്‍ ഡിസ്റ്റിംഗ്ഷനോടെ പാസ്സായി.
ഫാത്തിമ ലബീബ സലീം 96, വഫ ഷാഹിദ് ബാസു 95.2, നവീന്‍ ശ്രീനിവാസ് 94.8, സയന്‍സ് വിഭാഗത്തിലും അഞ്ജന സുരേന്ദ്രന്‍ 95.6, സൈനബ് 95.4, ലിസ്സ ആന്‍ഡ്രൂ 94.6 കൊമേഴ്‌സ് വിഭാഗത്തിലും ഉന്നത വിജയം നേടി.
മാര്‍ക്കറ്റംഗില്‍ അലീന മനോജ്, നര്‍മ്മത രഘുപതി എന്നിവര്‍ നൂറില്‍നൂറുമാര്‍ക്ക് നേടി വിജയിച്ചു. കോവിഡ് കാലത്തും ചിട്ടയാര്‍ന്ന പഠനത്തിലൂടെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പിഎ ഇബ്രാഹിം ഹാജി, സ്‌കൂള്‍ ഡയറക്ടര്‍ സുബൈര്‍ ഇബ്രാഹിം, പ്രിന്‍സിപ്പല്‍ നസ്‌റീന്‍ ബാനു ബിആര്‍ എന്നിവര്‍ അഭിനന്ദിച്ചു. –
ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ദുബൈ
ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഇത്തവണയും മികച്ച നേട്ടമുണ്ടാക്കിയാണ് പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷഫലം വരവേറ്റത്. സയന്‍സ് വിഭാഗത്തില്‍ 53 കുട്ടികളും കൊമേഴ്‌സില്‍ 94 കുട്ടികളുമായി മൊത്തം 147 കുട്ടികളായണ് പരീക്ഷയെഴുതിയത്.
സയന്‍സ് വിഭാഗത്തില്‍ ഫാത്തിമ റിസ 96.4, സാദിയ ലിയാഖത്തലി 96.2, മുഹമ്മദ് സാദ് എം 95 എന്നിങ്ങനെ മാര്‍ക്കുനേടി വിജയിച്ചു. കൊമേഴ്‌സ് വിഭാഗത്തില്‍ ഹിസാന സാന്ദ്ര 95.4, ആരതി അമ്പലകന്‍ 95.2, മേഘ ചതുര്‍വേദി 95 ശതമാനവും മാര്‍ക്കോടെയാണ് വിജയം നേടിയത്.
ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ
ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ അഭിമാനകരമായ വിജയം ആവര്‍ത്തിച്ചു. സ യന്‍സ് വിഭാഗത്തില്‍ 27 കുട്ടികളും കൊമേഴ്‌സില്‍ 48 കുട്ടികളുമായി മൊത്തം 75 കു ട്ടികളാണ് പരീക്ഷയെഴുതിയത്.
സയന്‍സ് വിഭാഗത്തില്‍ ഇഹാബ് മുഹമ്മദ് 93.8, പൊന്‍സുഖന്ത് മുത്തുരാമന്‍ 92.8, മുഹമ്മദ് ഫാറൂഖ് 91.8, മറിയം 91.8 എന്നിങ്ങനെ മാര്‍ക്കുനേടി. കൊമേഴ്‌സ് വിഭാഗത്തില്‍ അംറത് ഹാരിസ് 97.2, ഫിദ 87, മുഹമ്മദ് ഷഫാസ് 84.6 ശതമാനവും മാര്‍ക്ക് നേടി വിജയിച്ചു.
ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ ദുബൈ
ദുബൈ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ 64 ശതമാനം കുട്ടികള്‍ 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയാണ് വിജയിച്ചത്. ശരാശരി 90.71 ശതമാനം മാര്‍ക്ക് നേടാനായി.
സയന്‍സ് വിഭാഗത്തില്‍ ദേവയാനി ഗോയല്‍ 97.2, അനന്യ ഖുല്ലര്‍ 96.4 ശതമാനം കൊമേഴ്‌സ് വിഭാഗത്തില്‍ തസ്‌നീം അബുതാഹിര്‍ 97.8, ശ്രീ ഹരി 97.6, ഡാലി മറിയ 97.6 ശതമാനം, ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ശ്രിയ കുങ്കുമല്ല 98.2, സുഭാ ഭാട്ടിയ 97.8 ശതമാനവും മാര്‍ക്ക് നേടി.
മോഡല്‍ സ്‌കൂള്‍ അബുദാബി
അബുദാബി മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും പാസ്സായി. സയന്‍സ് വിഭാഗത്തില്‍ അക്ഷര പ്രതീപ് 95.4, ഹിബ ഷാജി 93, ഫദ ഫാത്തിമ 90, ആമി ന നവീദ് 90 ശതമാനവും മാര്‍ക്ക് നേടി വിജയിച്ചു. ശരാശരി 80 ശതമാനം മാര്‍ക്ക് നേടാന്‍ കഴിഞ്ഞത് സ്‌കൂളിന് നേട്ടമായി.
മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ദിബ്ബ
ദിബ്ബ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 13 കുട്ടികളില്‍ അഞ്ജലി ജിജി മാത്യു 90.4, നന്ദന ബിജു 88.8, ആദര്‍ശ് വി സുരേഷ് 86 ശതമാനം മാര്‍ക്ക് നേടി വിജയിച്ചു.
കൊമേഴ്‌സില്‍ 15 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇവരില്‍ ഹാദിയ ജാവിദ് മാലിക് 91ശതമാനവും ജന്നത്തുല്‍ നഈമ 89.2, ഖുഷി രാജേഷ് ഷെട്ടി 77.6 എന്നിങ്ങനെ മാര്‍ക്ക് നേടി.
ഒയാസിസ് സ്‌കൂള്‍ അല്‍ഐന്‍
അല്‍ഐന്‍ ഒയാസിസ് സ്‌കൂളില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഫാത്തിമ ദാദ് 96 ശതമാനം മാര്‍ക്ക് നേടി. ശഫീഉല്ല, അജ്മല്‍ മുഹമ്മദ് എന്നിവരും മികച്ച വിജയം നേടി.
സയന്‍സ് വിഭാഗത്തില്‍ ഫാദിയ ഹബീബ, അരൂജ് കോക്കര്‍, ബിബി ഹാജറ എന്നിവരും വിജയിച്ചു.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 443 കുട്ടികളില്‍ 17 ശതമാനം 90ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടിയാണ് വിജയിച്ചത്. 49 ശതമാനം കുട്ടികള്‍ 80 ശതമാനത്തിനുമുകളിലും 66 ശതമാനം കുട്ടികള്‍ 75 ശതമാനത്തില്‍ കൂടുതലും മാര്‍ക്ക് നേടിയാണ് വിജയിച്ചത്.
മൊത്തം കുട്ടികളില്‍ 90 ശതമാനവും 60 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടി. സ് കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി കൊമേഴ്‌സ് വിഭാഗത്തിലെ ദേവിക രവീന്ദ്രന്‍ 96.8 ശതമാനം മാര്‍ക്ക് നേടി വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ അബ്ദുല്ല അമീന്‍ 96.2 ശതമാനം മാര്‍ക്ക് നേടി.
ഇന്ത്യന്‍ സ്‌കൂള്‍ അല്‍ഐന്‍
അല്‍ഐന്‍ ഇന്ത്യന്‍ സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ 40 ശതമാനം കുട്ടികള്‍ 80 ശതമാനം മാര്‍ക്കിനുമുകളില്‍ വാങ്ങിയാണ് വിജയിച്ചത്. കൊമേഴ്‌സില്‍ 30 ശമതാനം കുട്ടികള്‍ 80ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടി.
സയന്‍സ് വിഭാഗത്തില്‍ ഹാതിം നദീര്‍ 93.4, സായി ശ്രേയസ്സ് നായക് 92.2, അഘ്‌നല്‍ ക്രിസ്റ്റി ജോസ് 91.2, കൊമേഴ്‌സ് വിഭാഗത്തില്‍ ജോയിലിന്‍ എമ്മ സ്റ്റീഫന്‍ 93.2, റിന്‍ഷ ഫിറോസ്ഖാന്‍ 89.6, അലീന ഹെലന്‍ 86.2 എന്നിങ്ങനെ മാര്‍ക്ക് നേടി വിജയിച്ചു.
ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ദുബൈ
ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ദുബൈ പരീക്ഷയെഴുതിയ 83 കുട്ടികളില്‍ 62പേര്‍ ഡിസ്റ്റിംഗ്ഷനോടെ പാസ്സായി. സയന്‍സ് വിഭാഗത്തില്‍ ശ്രീലക്ഷ്മി പുള്ളനിക്കാട്ട് 485 മാര്‍ക്ക് നേടിയാണ് വിജയിച്ചത്.
അഭിഷേഘ് ശ്രീകുമാര്‍ നായര്‍ 484 മാര്‍ക്കും അദീബ ഹബീബ് 471, കൊമേഴ്‌സില്‍ തഷാര്‍ ദയാല്‍ ദാസ് ലാല്‍വനി 92.8ശതമാനവും അനൂഷ ഫൗസിയ ദിയാസ് 90.8 ശതമാനവും മാര്‍ക്ക് നേടി.
അല്‍അമീര്‍ ഇംഗ്ലീഷ് സ്‌കൂള്‍ അജ്മാന്‍
അജ്മാന്‍ അല്‍അമീര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ 11 കുട്ടികള്‍ ഉന്നത വിജയം കരസ്ഥമാക്കി. ഗ്രീഷ്മ ഉദയന്‍ 95.4, സഞ്ചന സജീവന്‍ 95.4, മുഹമ്മദ് അബ്ദുല്‍ മുഖ്‌സിദ് ഖാന്‍ 95.2, ഹിബ മുഹമ്മദ് 95, ഷേഖ ജ്യോതി 94, ഇംറാന്‍ അമീര്‍ 93.2, ദില്‍ഷ നഹാന്‍ 92.8, പാര്‍വ്വതി ഉദയന്‍ 91.8, റൈഹാന ഫാത്തിമ 91, എയ്ഞ്ചല്‍ മെറിന്‍ 90.4, ഷെര്‍മിന്‍ നിസ്സ 90.4 ശതമാനം മാര്‍ക്കോടെ വിജയിച്ചു.
കൊമേഴ്‌സ് വിഭാഗത്തില്‍ ആമിന നിസാര്‍ 95.4, ശൈഖ ഷംസുദ്ദീന്‍ 95.4, സാറ ഖാന്‍ 94.2, സല്‍മാനുല്‍ ഫാരിസ് 92.4 എന്നിങ്ങനെ മാര്‍ക്ക് നേടി.
റുവൈസ് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍
അബുദാബി: റുവൈസ് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇത്തവണയും ശ്രദ്ധേയമായ വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ ഷിഖാര്‍ ചൗറാസ്യ 96.8ശതമാനം മാര്‍ക്ക് നേടിയാണ് സ്‌കൂളില്‍ ഒന്നാംസ്ഥാനം കൈവരിച്ചത്. വൈശാഖ് രാമചന്ദ്രന്‍ 96.6, നീലാന്ദ്രി ഭൂയ 95.8 ശതമാനം മാര്‍ക്ക് നേടി രണ്ടുംമൂന്നും സ്ഥാനങ്ങള്‍ കൈവരിച്ചു.
കൊമേഴ്‌സ് വിഭാഗത്തില്‍ ഫാത്തിമ മുഹമ്മദലി 96.2 ശതമാനവും നന്ദു ബിജു 92.4ശതമാനവും സാക്ഷി വര്‍മ്മ 84.4 എന്നിങ്ങനെയും മാര്‍ക്ക് നേടി വിജയിച്ചു.
എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂള്‍
ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ 160 പരീക്ഷയെഴുതി. മുഴുവന്‍ പേരും വജയിച്ചു. സയന്‍സ് വിഭാഗത്തിലെ 82 പേരില്‍ 35 പേര്‍ 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. കൊമേഴ്‌സിലെ 78 പേരില്‍ 10 കുട്ടികള്‍ 90ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടി.
മൊത്തം 127 കുട്ടികള്‍ 75ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയാണ് വിജയിച്ചത്. സയന്‍സ് വിഭാഗത്തില്‍ രഞ്ജന കമ്പമ്മേട്ടു 96.8, വിഷ്ണു രാധാകൃഷ്ണന്‍ 96.4, മറിയം നസീര്‍ഖാന്‍ 96.4, ജോന എലിസ 96.2, റാതിബ സുല്‍ത്താന 96.2 മാര്‍ക്ക് നേടി.
കൊമേഴ്‌സ് വിഭാഗത്തില്‍ കെസിയ സാറ 97.2, റുഖിയ ഹുസൈന്‍ 95.2, ശ്രേയ എലിസബത്ത് 95 ശതമാനവും മാര്‍ക്ക് കരസ്ഥമാക്കി.
ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ
ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 136 കുട്ടികളില്‍ 51.1 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. 91.2 ശതമാനം കുട്ടികള്‍ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി.
സയന്‍സ് വിഭാഗത്തില്‍ 95.8 മാര്‍ക്ക് നേടിയ ഹര്‍ഷ ജയശങ്കര്‍, കൊമേഴ്‌സില്‍ ശ്യാം സതീഷ് കുമാര്‍ 93.8ശതമാനവും മാര്‍ക്ക് നേടി സ്‌കൂളില്‍ ഒന്നാം സ്ഥാനത്തെത്തി.
ഹാബിറ്റാറ്റ് സ്‌കൂള്‍ അജ്മാന്‍
സിബിഎസ്ഇ പ്ലസ്ടു റിസള്‍ട്ടില്‍ വീണ്ടും ഉന്നത വിജയം കരസ്ഥമാക്കി അഭിമാ ന മായി ഹാബിറ്റാറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സയന്‍സ് സ്ട്രീമില്‍ ഫിദ അബ്ദുല്‍ റഷീദ് 95.4% മാര്‍ക്കോട് കൂടി ഉന്നത വിജയം കര സ്ഥമാക്കി ഓവര്‍ ഓള്‍ ടോപ്പറായി. തൊട്ടു പിന്നില്‍ 94.2% ശതമാനത്തോടെ ഗൗരി രശ്മി രാജേഷ് ഉന്നത വിജയം കരസ്ഥമാക്കി. 75.5% ശരാശരിയോടെ 10 ശതമാനം കുട്ടികള്‍ 90 ശതമാനത്തിനു മുകളിലും 48% ശത മാനം വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിങ്ഷനും കാരസ്ഥമാക്കി.
ഈ കോവിഡ് കാലയളവിലും ഉന്നത വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞത് കുട്ടികളുടെ യും, രക്ഷിതാക്കളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെയും അര്‍പ്പ ണത്തി ന്റെയും ഫലമാണെന്ന് പ്രിന്‍സിപ്പല്‍ ബാല റെഡ്ഢി അമ്പാട്ടി അഭിപ്രായപ്പെട്ടു.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ സിബിസ്ഇ പ്ലസ് ടു റിസള്‍ട്ടില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കി. സയന്‍സില്‍ അഹ്‌സാന്‍ ഫിര്‍ദൗസ് ഷെയ്ഖ് 95.6 ശതമാനം മാര്‍ക്കോടെ ഓവര്‍ ഓള്‍ ടോപ്പര്‍ ആയി. തൊട്ടുപിന്നില്‍ 95.4 ശതമാനം മാര്‍ക്കോടെ ആയിഷ ഹഫേ സ് മുഹമ്മദും, 95 ശതമാനവുമായി ആലിയ ഖൈസ് അലിയും, അഭിവന്‍ അനില്‍ കു മാറും ഉന്നത വിജയം കരസ്ഥമാക്കി.
79.23 ശരാശരിയോടെ ഉള്ള വിജയത്തില്‍ 16% ശതമാനം കുട്ടികള്‍ 90 ശതമാനത്തിനു മേലെയും 48 ശതമാനം വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിങ്ഷനും കാരസ്ഥാമാക്കി. കുട്ടികളുടെ യും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമായാണെന്ന് മികച്ച വിജയം നേടാനായതെന്ന് പ്രിന്‍സിപ്പല്‍ ഖുറത്തുല്‍ ഐന്‍ അഭിപ്രായപ്പെട്ടു