അബുദാബി: ഹാദിയ അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘സിഎച്ചും സിഎച്ചും’ അനുസ്മരണ സംഗമം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 4.30ന് സൂം ആപ്പില്‍ സംഘടിപ്പിക്കും.
കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയും മുസ്‌ലിംകള്‍ ഉള്‍പ്പെടെ പിന്നാക്കം നിന്നിരുന്ന സമുദായത്തിലെ വിദ്യാര്‍ത്ഥികളെ അക്ഷര മുറ്റത്തെത്തിക്കാന്‍ പ്രയത്‌നിക്കുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെയും, കേരളത്തിലുടനീളം സഞ്ചരിച്ച് മഹല്ലുകള്‍ തോറും സമസ്തക്ക് കീഴില്‍ മദ്രസ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച സമസ്ത മുന്‍ ഉപാധ്യക്ഷന്‍ മര്‍ഹൂം സിഎച്ച് ഐദറൂസ് മുസ്‌ല്യാരുടെയും പേരിലുള്ള അനുസ്മരണ
സംഗമം പി.കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തും. യു.അബ്ദുല്ല ഫാറൂഖി (കെഎംസിസി), സഅദ് ഫൈസി ചുങ്കത്തറ (സുന്നി സെന്റര്‍) തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. അനസ് ആലപ്പുഴ, റഷീദ് ഏലംകുളം എന്നിവര്‍ അനുസ്മരണ ഗാനം ആലപിക്കും. അബുദാബി ഹാദിയയുടെ ഫേസ്ബുക് ലൈവും ഉണ്ടായിരിക്കും.
സൂം ഐഡി: 86715419772.