ചെര്‍ക്കളം സ്മാരക രക്തദാന ക്യാമ്പ്: ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ഡിഎച്ച്എക്ക് നല്‍കിയത് 1,000 യൂണിറ്റ് രക്തം

19
ദുബൈ ഹെല്‍ത് അഥോറിറ്റിയുടെ ബ്‌ളഡ് ഡോണര്‍ കാര്‍ഡ് വിതരണോദ്ഘാടനം ഡിഎച്ച്എ ബ്‌ളഡ് ഡൊണേഷന്‍ ഇന്‍ ചാര്‍ജ് അന്‍വര്‍ വയനാട് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന് നല്‍കി നിര്‍വഹിക്കുന്നു

ബ്‌ളഡ് ഡോണര്‍ കാര്‍ഡ് വിതരണം ചെയ്തു

ദുബൈ: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബുല്ല സാഹിബിന്റെ സ്മരണാര്‍ത്ഥം ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി കൈന്റ്‌നസ് ബ്‌ളഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ച് ദുബൈ ഹെല്‍ത് അഥോറിറ്റി(ഡിഎച്ച്എ)യുടെ ബ്‌ളഡ് ബാങ്കിലേക്ക് 1,000 യൂണിറ്റ് രക്തം ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സമാഹരിച്ച് നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത് രക്തം നല്‍കിയവര്‍ക്ക് ഡിഎച്ച്എയുടെ ഡോണര്‍ കാര്‍ഡ് ബ്‌ളഡ് ഡൊണേഷന്‍ ഇന്‍ ചാര്‍ജ് അന്‍വര്‍ വയനാട് ജില്ലാ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന് കൈമാറി. ജന.സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.
ബ്‌ളഡ് ഡൊണേഷന്‍ ക്യാമ്പുകളില്‍ വളണ്ടിയര്‍ സേവനമനുഷ്ഠിച്ച ദുബൈ സംസ്ഥാന കെഎംസിസിയുടെ വളണ്ടിയര്‍ അംഗങ്ങള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സംസ്ഥാന കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന ഭാരവാഹികളായ റഈസ് തലശേരി, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, എന്‍.കെ ഇബ്രാഹിം, നിസാം കൊല്ലം, ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം, സലാം കന്യാപ്പാടി, അഫ്‌സല്‍ മെട്ടമ്മല്‍, സി.എച്ച് നൂറുദ്ദീന്‍, യൂസുഫ് മുക്കൂട്, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, ഷാജഹാന്‍ കാഞ്ഞങ്ങാട്, സിദ്ദീഖ് ചൗക്കി, ഷുഹൈല്‍ കോപ്പ, മന്‍സൂര്‍ മര്‍ത്യ, സിയാബ് തെരുവത്ത് തുടങ്ങിയവര്‍ വിതരണം ചെയ്തു. ജില്ലാ ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.
ഡോണര്‍ കാര്‍ഡ് കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ അല്‍ ബറാഹ കെ എം സി സി ഓഫീസില്‍ നിന്നും സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.