തന്റെ ഓഫീസിന് അപകീര്‍ത്തി സൃഷ്ടിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

    17

    തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷിന്റെ മുന്‍കാല ജോലിയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേസില്‍ ഇവരെ പ്രതിചേര്‍ക്കാം എന്നാണ് ഇതില്‍ പറഞ്ഞിട്ടുള്ളത്. നിക്ഷ്പക്ഷമായ റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് നല്‍കിയത്. കേസില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും കോവിഡ് അവലോകനയോഗത്തിന് ശേഷം ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വിവാദത്തിനിടയാക്കിയ സ്ത്രീക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി വകുപ്പുമായി ഒരു ബന്ധവുമില്ല. കേസിലെ വിവാദ വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. തന്റെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.