അബുദാബിയില്‍ സ്ഥാപന ലൈസന്‍സുകള്‍ 1.79 ലക്ഷമായി ഉയര്‍ന്നു

62

അബുദാബി: അബുദാബിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ലൈസന്‍സുകളുടെ എണ്ണം 179,048 ആയി ഉയര്‍ന്നു. ജൂണ്‍ അവസാനം വരെയുള്ള കാലയളവിലാ ണ് ഇത്രയും ലൈസന്‍സുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് അബുദാബി സാമ്പത്തിക കാര്യവികസന വിഭാഗം അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍കരീം അല്‍ബലൂശി വ്യക്തമാക്കി.
വാണിജ്യ ലൈസന്‍സുകള്‍ 147,580, വ്യാവസായികം 1,918, വിനോദസഞ്ചാരം 2,237, പ്രൊഫഷണല്‍ 23,461, ആര്‍ട്ടിസന്‍ അഗ്രികള്‍ച്ചറല്‍,ഫിഷറീസ് 243 എന്നിങ്ങനെയാണ് ലൈസന്‍സുകള്‍ അനുവദിച്ചിട്ടുള്ളത്. വാണിജ്യരംഗത്ത് വന്‍പുരോഗതിയാണ് കഴിഞ്ഞ കാലങ്ങളില്‍ അബുദാബി എമിറേറ്റില്‍ കൈവരിച്ചിട്ടുള്ളത്.