അനുശോചിച്ചു

76

റാസല്‍ഖൈമ: കെഎംസിസി അബുദാബി-കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കണ്ണാടിപ്പറമ്പ പുല്ലൂപ്പി പാറപ്പുറത്തെ ഇ.വി അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ റാസല്‍ഖൈമ-കണ്ണൂര്‍ ജില്ലാ കെഎംസിസി അനുശോചിച്ചു. മുസ്‌ലിം ലീഗ് അഴീക്കോട് നിയോജക മണ്ഡലം ട്രഷറര്‍, കണ്ണാടിപ്പറമ്പ ഏരിയ പ്രസിഡന്റ്, അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ്, അബുദാബി അല്‍നൂര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. അനുശോചന പരിപാടിയില്‍ പ്രസിഡന്റ് മഹ്മൂദ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. ഹനീഫ പാനൂര്‍, അയ്യൂബ് കോയക്കാന്‍, അഫ്‌സല്‍ മുണ്ടത്തോട്, സൈനുദ്ദീന്‍ കണ്ണാടിപ്പറമ്പ, റിയാസ് കാട്ടുമാടം, എം.എ റഫീഖ് പ്രസംഗിച്ചു.