ദമ്പതികള്‍ മരിച്ച നിലയില്‍

15

അബുദാബി: പരേതനായ പട്ടേരി സിദ്ധാര്‍ത്ഥന്റെ മകന്‍ പട്ടേരി ജനാര്‍ദനന്‍ (57), ഭാര്യ മിനിജ (49) എന്നിവരെ അബുദാബി മിനാ സായിദിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ജനാര്‍ദനന്‍ ഒരു ട്രാവല്‍ ഏജന്‍സിയിലും മിനിജ സ്വകാര്യ സ്ഥാപനത്തിലുമാണ് ജോലി ചെയ്തിരുന്നത്. പുന്നത്ത് സരസ ആണ് ജനാര്‍ദനന്റെ മാതാവ്. ഏക മകന്‍ സുഹൈല്‍ (എഞ്ചിനീയര്‍, എച്ച്പി ബംഗളൂരു). സഹോദരങ്ങള്‍: പുണ്യവതി സ്വാമിനാഥന്‍, നിഷി ശശിധരന്‍. റിട്ട.കെഎസ്ഇബി എഞ്ചിനീയര്‍ കെ.ടി ഭാസ്‌കരന്‍ (തയ്യില്‍) ആണ് മിനിജയുടെ പിതാവ്. മാതാവ്: ശശികല. സഹോദരന്‍: മഹേഷ്.

പട്ടേരി ജനാര്‍ദനന്‍,
മിനിജ