കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്ന് ഇന്ത്യ

6

ഇന്ത്യയിലെ കോവിഡ് -19 ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു . രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണം 8,20,916 ആയി . കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വർധനയാണിത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേർ മരിച്ചു . നിലവിൽ 2,83,407 സജീവ കേസുകളാണുള്ളത് . 5,15,386 പേർ രോഗമുക്തി നേടി . കൊറോണ വൈറസ് ബാധമൂലം 22,123 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . അതേസമയം ജൂലെ പത്തു വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 1,13,07,002 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു . ഇന്നലെ മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത് .