കോവിഡ് സൃഷ്ടിച്ചത് നൂറ്റാണ്ടിലെ പ്രതിസന്ധി: ആര്‍.ബി.ഐ ഗവര്‍ണര്‍

    ആഗോള സമ്പദ് വ്യവസ്ഥയിലും ആരോഗ്യ മേഖലയിലും കോവിഡ് 19 സൃഷ്ടിച്ചത് 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഉദ്പാദന – തൊഴില്‍ മേഖലകളില്‍ അപ്രതീക്ഷിത പ്രതിസന്ധിയാണ് രൂപപ്പെട്ടത്. നിലവിലുള്ള ലോകക്രമത്തെതന്നെ കോവിഡ് 19 അട്ടിമറിച്ചുവെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. ഏഴാമത് എസ്.ബി.ഐ ബാങ്കിങ് ആന്റ് ഇക്കണോമിക് കോണ്‍ക്ലേവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയേയും കോവിഡ് വ്യാപനം രൂക്ഷമായി ബാധിച്ചു. നിലവില്‍ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ടെന്നും സാമ്പത്തിക സ്ഥിരതക്കും സാമ്പത്തിക വളര്‍ച്ചക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള നടപടികളാണ് ആര്‍.ബി.ഐ നടപ്പാക്കുന്നതെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.