സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, പെരുമ്പാവൂരിൽ ഇന്നലെ മരിച്ചയാൾക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. 

6

എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ ഇന്നലെ മരിച്ചയാൾക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു.  പൊന്നയംപിള്ളിയിൽ പി കെ ബാലകൃഷ്‌ണൻ നായരാ(79)ണ്‌ മരിച്ചത്‌. എവിടെ നിന്നാണ്‌ രോഗം ബാധിച്ചതെന്ന്‌ അറിവായിട്ടില്ല. ബാലകൃഷ്‌ണനുമായി സമ്പർക്കമുള്ളവരുടെ സ്രവം ശേഖരിച്ചു. ഇതോടെ സംസ്‌ഥാനത്ത്‌ കോവിഡ്‌ മരണം 29 ആയി .

രത്‌നമ്മയാണ്‌ ഭാര്യ. മക്കൾ : പി ബി അജയൻ( കെഎസ്‌ഇബി ആലുവ). ബിന, മരുമക്കൾ: വിജയലക്ഷ്‌മി, സന്തോഷ്‌.