കോവിഡ് പ്രതിരോധം : യുഎഇയിൽ എത്തുന്നവർക്ക് കോറന്റൈൻ നിർബന്ധം

25

സ്വന്തം രാജ്യത്ത് നിന്നും യുഎഇയിലേക്ക് മടങ്ങിയെത്തുന്ന നിവാസികൾക്ക് രാജ്യത്തിന്റെ നിർബന്ധിത കൊറന്റൈൻ നിയമങ്ങൾ ലംഘിച്ചാൽ 50,000 ദിർഹം പിഴ വരെ ഈടാക്കിയേക്കാമെന്ന് നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ‌സി‌ഇ‌എം‌എ) അറിയിച്ചു

യുഎഇ സർക്കാർ എല്ലാ എയർലൈൻ യാത്രക്കാരെയും യുഎഇ എയർപോർട്ടുകളിൽ എത്തിച്ചേരുമ്പോൾ പരിശോധിക്കുന്നുണ്ടെങ്കിലും ആ പരിശോധന ഫലം പരിഗണിക്കാതെ തന്നെ എത്തിച്ചേരുന്ന എല്ലാവരും തന്നെ 14 ദിവസത്തെ നിർബന്ധിത സെൽഫ് കൊറന്റൈൻ പൂർത്തിയാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. അല്ലാത്തപക്ഷം 2020 ലെ കാബിനറ്റ് പ്രമേയ നമ്പർ (17) , ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള 2020 ലെ പുതുക്കിയ പ്രമേയം നമ്പർ (38) അനുസരിച്ച്‌ കോറന്റൈൻ നിയമം പാലിക്കാത്തതിന് 50,000 ദിർഹം വരെ പിഴ ചുമത്താം. കൂടാതെ യു‌എഇയിലേക്ക് തിരിച്ചെത്തുന്നവർക്ക്‌ ആരോഗ്യം നിരീക്ഷിക്കാനും സമൂഹത്തിന്റെ സുരക്ഷ നിലനിർത്താനുമായി അൽ‌ ഹോസ്ൻ ആപ്പ് (ആൻഡ്രോയിഡ്, ഐ‌ഒ‌എസ് ) ഡൗൺ‌ലോഡ് ചെയ്യേണ്ടിവരുമെന്ന് അതോറിറ്റി വ്യക്തമാക്കി.

യാത്രക്കാർക്ക് യു എ ഇയിൽ സ്വയം ഹോം കൊറന്റൈനിൽ പോകാനോ അല്ലെങ്കിൽ കൊറന്റൈൻ സൗകര്യമുള്ള മറ്റൊരിടത്തേക്ക് സ്വന്തം ചെലവിൽ പോകാമെന്നും അതോറിറ്റി നിർദ്ദേശിക്കുന്നു

എന്നിരുന്നാലും കോവിഡ് അതികം ബാധിക്കാത്ത അല്ലെങ്കിൽ അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഹോം കൊറന്റൈൻ കാലാവധി ഏഴു ദിവസം മുതൽ 14 ദിവസം വരെ വ്യത്യാസപ്പെടാം.