ബലി പെരുന്നാൾ : കോവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തരുതെന്ന് സൗദിയിലെ ആരോഗ്യപ്രവർത്തകർ

ജിദ്ദ: ബലിപെരുന്നാൾ ആഘോഷവേളയിൽ കോവിഡ് തടയുന്നതിന് ഏർപ്പെടുത്തിട്ടുള്ള സുരക്ഷാനടപടികളിൽ വീഴ്ച വരുത്തരുതെന്ന് സൗദിയിലെ ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടു.

ആളുകൾ സാമൂഹിക അകലം പാലിക്കണമെന്നും, കൈകൾ കഴുകുന്നത് തുടരണമെന്നും, ഫെയ്സ് മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

മറ്റുള്ളവരോട് ഉള്ള ഇടപെടലുകൾ ആരോഗ്യകരവും അപകടരഹിതമായിരിക്കണമെന്നും, വൈറസ് പടരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു