കുവൈത്തില്‍ രോഗബാധിതര്‍ 47,859; മുക്തര്‍ 38,390: ചികിത്സയില്‍ 9,110 പേര്‍, മരിച്ചവര്‍ 359

39

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി 919 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47,859 ആയി. വ്യാഴാഴ്ച 675 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവര്‍ 38,390 പേരായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, രാജ്യത്തെ കോവിഡ് മരണം 359 ആയി. തീവ്ര പരിചരണ വിഭാഗത്തിലുള്ള 142 പേര്‍ ഉള്‍പ്പെടെ 9,110 പേരാണ് ചികിത്സയിലുള്ളത്. 549 കുവൈത്തികള്‍ക്കും 370 വിദേശികള്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.