കോവിഡ് 19 വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍

    കോവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവുകളുണ്ടെന്ന് 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞര്‍. ശാസ്ത്രീയ പഠന, നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്നും ഈ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്രവം വഴി മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരൂവെന്ന നിലവിലുള്ള വാദത്തെ ഖണ്ഡിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. അതേസമയം ഈ വാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ പ്രതികരിച്ചു