കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: മുസ്‌ലിംലീഗ്

    കോഴിക്കോട്: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജനം പങ്കെടുക്കുന്ന പൊതുപരിപാടികള്‍ താത്ക്കാലികമായി മാറ്റിവെക്കാനും അനിവാര്യമായ പ്രതിഷേധ പരിപാടികളില്‍ പത്തില്‍ കൂടാത്ത ആളുകളെ മാത്രം പങ്കെടുപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്‌ലിംലീഗ് നിര്‍ദ്ദേശം നല്‍കിയതായി ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സൂക്ഷ്മതയോടെയാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടത്. പുതിയ സാഹചര്യത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.പി.എ മജീദ് അറിയിച്ചു.