സഊദിയില്‍ കോവിഡ് ബാധിതരില്‍ 80% പേര്‍ക്കും രോഗമുക്തി

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് 19 ബാധയേറ്റവരില്‍ 80 ശതമാനം പേര്‍ക്കും രോഗമുക്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 258,156 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ 210,398 പേര്‍ക്കും രോഗശമനമുണ്ടായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,601 പേര്‍ ഇതിനകം മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം കണക്ക് കൂട്ടുമ്പോള്‍ ഒരു ശതമാനം പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇവരില്‍ ഭൂരിഭാഗവും ഗുരുതര പാരമ്പര്യ രോഗങ്ങള്‍ക്ക് നേരത്തെ ചികിത്സ തേടുന്നവരായിരുന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധയേല്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇന്നലെ 2,331 പേര്‍ക്കാണ് രോഗബാധ. 3,139 പേര്‍ രോഗമുക്തി നേടി. 44 പേരാണ് ഇന്നലെ മരിച്ചത്. 45,157 പേര്‍ ഇപ്പോഴും രാജ്യത്തെ വിവിധ ആസ്പത്രികളില്‍ കഴിയുന്നു. സഊദിയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് 203 നഗരങ്ങളിലേക്ക് രോഗവ്യാപനമുണ്ടായി. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് പ്രവിശ്യയിലെ ഖത്തീഫില്‍ വിദേശത്ത് നിന്നെത്തിയ സ്വദേശിക്ക് രോഗബാധ കണ്ടെത്തിയത്.
ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്: ഹഫൂഫ് 159, താഇഫ് 145, റിയാദ് 136, അല്‍മുബറസ് 1, ഹാഇല്‍ 71, നജ്‌റാന്‍ 70, ബുറൈദ 63, മദീന 56, ഹഫര്‍ അല്‍ബാതിന്‍ 55, അബഹ 53, ഉഹദ് റുഫൈദ 44, ഉനൈസ 36, തബൂക്ക് 35, ബല്ലസ്മര്‍ 31, ജുബൈല്‍ 31, വാദി ദവാസിര്‍ 31, അല്‍മദ 28, അല്‍ഖോബാര്‍ 25, അബുഅരീശ് 25, ബല്‍ജുര്‍ശി 22, സകാക 22, യാമ്പു 21, സബ്ത് അല്‍അലായ 20, ബഖീഖ് 20, ഖതീഫ് 19, ബെയ്ശ് 16, ബാരിക് 15, റിയാദല്‍ഖബ്‌റ 14, ഖുന്‍ഫുദ 14, മിദ്‌നബ് 13, അല്‍ബശായര്‍ 13, അഫീഫ് 13, അല്‍ഖുറ 12, അല്‍റാസ് 12, റജാല്‍ അല്‍മ 11, സറത് ഉബൈദ 11, തത്‌ലീസ് 11, അല്‍ഹാഇത് 11, അല്‍ജഫര്‍ 9, ഖുല്‍വ 9, നബ്ഹാനിയ 9, തുര്‍ബ 9, അല്‍മജാരിദ 9, അല്‍ഗൂസ് 8, ദഹ്‌റാന്‍ അല്‍ജുനൂബ് 8, അല്ലൈത് 8, ബുകൈരിയ 7, ഉയൂന്‍ അല്‍ജവ 7, അല്‍മുവയ്യ 7, റാനിയ 7, അല്‍ഹര്‍ജ 7, ദഹ്‌റാന്‍ 7, റാസ്തനൂറ 7, സഫുവ 7, സബിയ 7, റഫുവ 7, തനൂമ 6, അറാര്‍ 6, ഹോത ബനീ തമീം 6, ദൗമതുല്‍ ജന്‍ദല്‍ 5, ഹനാകിയ 5, അല്‍ഉല 5, മുദൈലിഫ് 5, അല്‍സഹന്‍ 5, മൈസാന്‍ 5, തബാല 5, അല്‍ഐദാബി 5, ഫൈഫ 5, ബദര്‍ അല്‍ജുനൂബ് 5, ദവാദ്മി 5, റഫാ അല്‍ജംശ് 5, അല്‍ഉയൂന്‍ 4, മന്‍ദഖ് 4, അല്‍അസിയ 4, അല്‍ഖുറൈഇ 4, അല്‍ബത്ഹ 4, അല്‍ശംലി 4, മൗഖക് 4, ശറൂറ 4, യദാമ 4, ഹുറൈമല 4, അഖീഖ് 3, അല്‍ഖവാര 3, അല്‍ഖുറയാത് 3, ഖിയ 3 അല്‍ഗസാല 3 അല്‍തുവാല്‍ 3 അല്‍ശബ 3 അല്‍സുലൈല്‍ 3 ഖൈബര്‍ 3 തുറൈബാന്‍, ഉമ്മുല്‍ദൗം, മഹായില്‍ അസീര്‍, ബിശ, അല്‍ശിനാന്‍, അദ്ഹം, മജ്മ, അല്‍ഖുവൈഇയ, സാജര്‍, അല്‍ബാഹ ( 2 കേസ് വീതം), ബനീ ഹസന്‍, മഹദ് അല്‍ദഹബ്, അല്‍ബദായസ ദര്‍യ, ഉഖല്‍തുസുകൂര്‍, അല്‍ഫറശ, അല്‍ഖഹ്മ, സല്‍വ, അല്‍സഫീരി, അല്‍സുലൈമി, ബഖാ, അല്‍ദര്‍ബ്, അല്‍ദായര്‍, റാബിഗ്, തുവാല്‍, അല്‍കാമില്‍, ഖുലൈസ്, ഹബോന, ഖുബാശ്, അല്‍ഖര്‍ജ്, സുല്‍ഫി, ദുര്‍മ, ഹോത സുധീര്‍, നഫി, തമീര്‍, അല്‍വജ, ഹഖ്ല്‍, തൈമ, അല്‍മുഖുവ, ഉംലുജ് എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.