അബുദാബി: യുഎഇയില്‍ ഞായറാഴ്ച 683 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. രോഗസ്ഥിരീകരണത്തിനായി 47,000 പരിശോധനകളാണ് നടന്നത്.
ഇതു വരെ 51,540 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടു മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. 440 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതു വരെ 323 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്.