യുഎഇയില്‍ 28,009 പേരില്‍ പരിശോധന: പുതിയ രോഗികള്‍ 528;ആകെ രോഗികള്‍ 52,068

30

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച 528 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. 28,009 പേരില്‍ നടത്തിയ പരിശോധനയിലാണ് 528 പേര്‍ക്ക് രോഗം കണ്ടെത്തിയത്.
ഇതു വരെ 52,068 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു മരണമാണ് സ്ഥിരീകരിച്ചത്. 424 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതു വരെ 324 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്. 11,023 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.