യുഎഇയില്‍ 445 പേര്‍ക്കു കൂടി കൊറോണ

40

അബുദാബി: കോവിഡ് – 19 പൂര്‍ണ്ണമായും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇയില്‍ ചൊവ്വാഴ്ച 51,000പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തി. ഇതില്‍ 445 പേര്‍ക്കാണ് കോവിഡ് – 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ഇതുവരെ 53,045 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരുമരണമാണ് സ്ഥിരീകരിച്ചത്. 568 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതുവരെ 327 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്. 42,282 പേര്‍ക്കാണ് ഇതുവരെ രോഗം മാറിയത്.