യുഎഇയില്‍ 38.16 ലക്ഷം കോവിഡ് 19 പരിശോധനകള്‍ നടത്തി

29

അബുദാബി: കോവിഡ് 19 പരിശോധനാ രംഗത്ത് യുഎഇ ലോക രാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പരിശോധനയില്‍ യുഎഇയാണ് മുന്നിലുള്ളത്. ഇതു വരെ 38,16,000 പരിശോധനകളാണ് യുഎഇയില്‍ നടന്നത്.
സഊദി അറേബ്യ 21,79,448, ബഹ്‌റൈന്‍ 6,40,219 കുവൈത്ത് 4,27,006, ഖത്തര്‍ 4,04,868, ഒമാന്‍ 2,31,211 എന്നിങ്ങനെയാണ് കോവിഡ് പരിശോധന നടത്തിയ ഗള്‍ഫ് രാജ്യങ്ങളുടെ കണക്കുകള്‍.
യുഎഇയില്‍ 47,000 പരിശോധനകളാണ് വെള്ളിയാഴ്ച മാത്രം നടന്നത്. ഇതില്‍ 473 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. രണ്ടു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 399 പേര്‍ക്ക് രോഗം സുഖപ്പെട്ടു.
ഇതു വരെ 54,050 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 43,969 പേര്‍ക്കാണ് ഇതു വരെ രോഗം മാറിയത്. 330 പേരാണ് യുഎഇയില്‍ ഇതുവരെ കൊറോണ മൂലം മരിച്ചത്.