യുഎഇയില്‍ 58,000 പരിശോധന; രോഗികള്‍ 403

33

അബുദാബി: യുഎഇയില്‍ ശനിയാഴ്ച 58,000 പേര്‍ക്ക് കോവിഡ് 19 പരിശോധന നടത്തി. ഇതില്‍ 403 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഒരു മരണമാണ് സ്ഥിരീകരിച്ചത്. 679 പേര്‍ക്ക് രോഗം സുഖപ്പെട്ടു.
ഇതു വരെ 54,453 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 44,648 പേര്‍ക്കാണ് ഇതു വരെ രോഗം മാറിയത്. ഇതു വരെ 331 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്.