അബുദാബി: യുഎഇയില്‍ ഞായറാഴ്ച 50,000 കോവിഡ് പരിശോധന നടത്തിയതില്‍ 401 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
രണ്ടു മരണമാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. 492 പേര്‍ക്ക് രോഗം സുഖപ്പെട്ടു.
ഇതു വരെ 54,854 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 45,140 പേര്‍ക്കാണ് ഇതു വരെ രോഗം മാറിയത്. ഇതു വരെ 333 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്.