അബുദാബി: യുഎഇയില്‍ വ്യാഴാഴാചയും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കോവിഡ് -19 വ്യാപകമായതിനുശേഷം തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കോവിഡ് മരണമില്ലാത്ത ദിവസത്തിലൂടെ കടന്നുപോയത്.
തന്നെയുമല്ല 48,000 പേരില്‍ കൊറോണ പരിശോധന നടത്തിയതില്‍ 281 പേര്‍ക്ക് മാ ത്രമാണ് രോഗബാധ കണ്ടെത്തിയത്. 994 പേര്‍ രോഗമുക്തരായി. ഇതുവരെ 56,129 പേ ര്‍ക്കാണ് യുഎഇയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
47,412 പേര്‍ക്ക് ഇതിനകം രോഗം സുഖപ്പെട്ടിട്ടുണ്ട്. 8,382 പേര്‍മാത്രമാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഇതുവരെ 335 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്.