ഒമാനില്‍ കൊറോണ രോഗികള്‍ അര ലക്ഷത്തിലേക്ക്; ഒറ്റ ദിവസം 1,072 രോഗികള്‍

25

മസ്‌ക്കറ്റ്: ഒമാനില്‍ കോവിഡ് – 19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായി ക്കൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണം അരലക്ഷത്തോടടുക്കുകയാണ്. ഗള്‍ഫ് നാടുക ളില്‍ സൗദി അറേബ്യയിലാണ് ഈ ഗണത്തില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
അതേസമയം ജനസംഖ്യ കണക്കനുസരിച്ചു ഒമാനിലെ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഞായറാഴ്ച മാത്രം 1072 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഒമാനില്‍ കോറോണ ബാധിതരുടെ എണ്ണം 46,178 ആയി ഉയര്‍ന്നു. 213 പേര്‍ക്ക് ഇതിന കം ജീവഹാനിയുണ്ടായി. 27,917 പേര്‍ക്ക് രോഗം ഭേദപ്പെട്ടിട്ടുണ്ട്.