യുഎഇയില്‍ രോഗബാധിതര്‍ അര ലക്ഷം കടന്നു; 672 പുതിയ രോഗികള്‍

    195

    അബുദാബി: യുഎഇയില്‍ കൊറോണ ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു. ഇതു വരെ 50,141 പേരാണ് കൊറോണ ബാധിതരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയിലധികമായി രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
    വെള്ളിയാഴ്ച 54,000 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 672 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതു വരെ 318 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്. വെള്ളിയാഴ്ച 489 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയിലുള്ളവര്‍ സാധാരണ നിലയിലേക്ക് വരുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു.