ഡിഎച്ച്എ ബ്‌ളഡ് ഡൊണേഷന്‍ ടീം അംഗങ്ങളെ കെഎംസിസി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു

15

ദുബൈ: ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി
ദുബൈ ഹെല്‍ത് അഥോറിറ്റി (ഡിഎച്ച്എ) ബ്‌ളഡ് ഡൊണേഷന്‍ സെക്ഷന്‍ സ്റ്റാഫംഗങ്ങളെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ദുബായ് കൈന്‍ഡ്‌നസ്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 1,000 യൂനിറ്റ് ബ്‌ളഡ് ഡൊണേഷന്റെ ഭാഗമായി ദേര ബനിയാസില്‍ സംഘടിപ്പിച്ച ആറാമത് ബ്‌ളഡ് ഡൊണേഷന്‍ ക്യാമ്പിലായിരുന്നു ആദരം നല്‍കിയത്. അന്‍വര്‍ വയനാട്, സിയാബ് തെരുവത്ത്, റാഷല്‍, ശരണ്യ, റിസി, ഷര്‍മി, വാള്‍ട്ടര്‍, ഹുമയൂണ്‍, ഇമ്രാന്‍ എന്നിവരെയാണ് ആദരിച്ചത്.
ആയിരം യൂനിറ്റ് ബ്‌ളഡ് ഡൊണേഷന്‍ ക്യാമ്പിന്റെ ഭാഗമായുള്ള മെഗാ ഇവന്റ് ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തില്‍ ജൂലൈ 10ന് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 1 മണി വരെ ഊദ് മെഥായിലെ അല്‍വസല്‍ ക്‌ളബ്ബില്‍ നടക്കും.
ചടങ്ങില്‍ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.
ട്രഷറര്‍ ടി.ആര്‍ ഹനീഫ്, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, റാഫി പള്ളിപ്പുറം, ഹസൈനാര്‍ ബീഞ്ചന്തടുക്ക, മണ്ഡലം ഭാരവാഹികളായ സുഹൈല്‍ കോപ്പ, ആരിഫ് ചെരുമ്പ, മന്‍സൂര്‍ മര്‍ത്തിയ, യുസുഫ് ഷേണി, ബ്‌ളഡ് ഡൊണേഷന്‍ കേരള യുഎഇ ഭാരവാഹികളായ ഉണ്ണി പുന്നര, വിമല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ് നന്ദി പറഞ്ഞു.