ധാരാവിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

    25

    മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ഇറ്റലിയും സ്‌പെയിനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ചില പ്രദേശങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികള്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടിയതിനൊപ്പമാണ് ധാരാവിയേയും ഡബനു്യു.എച്ച്.ഒ ഡയരക്ടര്‍ ജനറല്‍ തെദ്രോസ് അദനോം ഗീബര്‍യീസസ് പേരെടുത്തു പറഞ്ഞത്. ഒരു ഘട്ടത്തില്‍ രാജ്യത്തിലെ ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ട് ആയിരുന്ന ധാരാവി ഇന്ന് കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയ പാതയിലാണ്. സുരക്ഷാ മുന്‍കരുതല്‍, കൃത്യവും വ്യാവകവുമായ രോഗപരിശോധന, രോഗബാധിതര്‍ക്ക് മികച്ച ചികിത്സയും ക്വാറന്റൈന്‍ സൗകര്യവും എന്നിവയിലൂടെയാണ് ധാരാവി കോവിഡിനെ പിടിച്ചുകെട്ടിയത്.