അല്‍ ഐനില്‍ അണുമുക്തമാക്കല്‍ പൂര്‍ത്തിയായി

37

അബുദാബി: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കി വരുന്ന അണുനശീകരണ പ്രക്രിയ അല്‍ ഐനില്‍ പൂര്‍ത്തിയായി. കഴിഞ്ഞ 18 ദിവസങ്ങളായി നടന്നു വരുന്ന അണുനശീകരണം കൃത്യനിഷ്ഠതയോടെയാണ് പൂര്‍ത്തീകരിച്ചത്.
305 താമസ സമുച്ചയങ്ങള്‍, 2140 കെട്ടിടങ്ങള്‍ പൂര്‍ണമായും അണുമുക്തമാക്കി. 170,000 പേരെ വാഹനങ്ങളിലെത്തിച്ച് പരിശോധന നടത്തുകയും 497,000 പേര്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കുകയും ചെയ്തു.
228,500 മാസ്‌കുകള്‍ വിതരണം ചെയ്യുകയുമുണ്ടായി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായിട്ടുണ്ട്.