ടിക്കാ രുചിയുമായി പുത്തന്‍ പിസയൊരുക്കി ഡൊമിനോസ്

12

ദുബൈ: ഭക്ഷണ പ്രിയരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പുതുപുത്തന്‍ രുചികള്‍ ആവിഷ്‌കരിക്കുന്ന ലോകത്തെ ഒന്നാം നമ്പര്‍ പിസ ബ്രാന്റ് ആയ ഡൊമിനോസ് ഈ സമ്മര്‍ സീസണ്‍ കൂടുതല്‍ രുചികരമാക്കി മാറ്റുകയാണ്. ഏവര്‍ക്കും പ്രിയങ്കരമായി മാറിക്കഴിഞ്ഞിരിക്കുന്ന ഏഷ്യന്‍ വിഭവമായ ടിക്ക യുടെ ഫ്‌ളേവറിലാണ് പുതിയ പിസകളുടെ ശ്രേണി അവതരിപ്പിക്കുന്നത്.
പനീര്‍, ചിക്കന്‍ രുചികളില്‍ സസ്യാഹാരികളെയും നോണ്‍വെജ് പ്രിയരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാണ് പുതിയ അവതരണം. ചിക്കന്‍ ടിക്ക നിറച്ച് മുകളില്‍ പൊതിന ഇല വിതറിയതും പനീറും കാപ്‌സിക്കവും മോസറില്ല ചീസും ചേര്‍ന്ന മറക്കാനാവാത്ത രുചികള്‍.
തിങ്കളാഴ്ചകളില്‍ ഒന്നു വാങ്ങിയാല്‍ ഒന്ന് ഫ്രീ, ശനിയാഴ്ചകളില്‍ ‘ബയ് 2 ഗെറ്റ് 2 ഫ്രീ’ എന്നിങ്ങനെ അതുല്യമായ ഓണ്‍ലൈന്‍ ഓഫറുകളും ഡൊമിനോസ് തുടരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dominos.com.