10,000 തൊഴിലാളികള്‍ക്ക് കുടിവെള്ളമൊരുക്കി

15

അബുദാബി: കൊടുംചൂടില്‍ പൊരിവെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ദാഹമകറ്റാന്‍ ജനറല്‍ വുമണ്‍സ് യൂണിയന്‍ അധ്യക്ഷ ശൈഖ ഫാതിമ ബിന്‍ത് മുബാറക് കുടിവെള്ള വിതരണമൊരുക്കി.
കോര്‍ണീഷിലും മറ്റും പണിയെടുക്കുന്നവര്‍ക്ക് പ്രത്യേകം വളണ്ടിയര്‍മാരെ നിയോഗിച്ചാണ് കുടിവെള്ളം വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. ചൂടേറിയ ജൂണ്‍,ജൂലൈ മാസങ്ങളിലാണ് ശൈഖ ഫാതിമയുടെ കാരുണ്യമനസ്സ് തൊഴിലാളികളെതേടി ഓരോ വര്‍ഷവും മുടങ്ങാതെ എത്തുന്നത്.