38,000 മെഡിക്കൽ കുറിപ്പുകളിലായി 310,000 തരം മരുന്നുകൾ അടങ്ങിയ മൊത്തം 920,000 മരുന്നുകൾ ഇതുവരെ ‘ദാവീ’ എന്ന ഫ്രീ മെഡിസിൻ ഹോം ഡെലിവറി സേവനത്തിലൂടെ വിതരണം ചെയ്‌തെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു.
രാജ്യമെമ്പാടുമുള്ള പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകളിൽ ഉള്ളവരെയും
പ്രത്യേക ആവശ്യങ്ങളോ വൈകല്യങ്ങളോ ഉള്ള ആളുകളെയും ചികിത്സിക്കുന്നതിനായി സ്ഥിരമായി മരുന്നുകൾ ലഭ്യമാക്കലാണ് ദാവീ എന്ന ഫ്രീ മെഡിസിൻ ഹോം ഡെലിവറി സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഡിസംബറിൽ അതോറിറ്റി തുടക്കത്തിൽ ഈ സേവനം ആരംഭിച്ചപ്പോൾ അത് ദുബായിയെ മാത്രമേ ഉൾക്കൊള്ളിച്ചിരുന്നുള്ളൂവെന്ന് ഡിഎച്ച്എയിലെ ഫാർമസ്യൂട്ടിക്കൽ സർവീസസ് ഡയറക്ടർ ഡോ. അലി അൽ സയ്യിദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു, എന്നിരുന്നാലും കോവിഡ് മഹാമാരിയെത്തുടർന്ന് ഇത് രാജ്യം മുഴുവൻ ഉൾപ്പെടുത്തുന്നതിനായി മാർച്ച് മാസം മുതൽ ഈ സേവനം വിപുലീകരിച്ചു.