ദുബൈ കെഎംസിസിയുടെ ഇരുപത്തി നാലാമത്തെ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലേക്ക് പറന്നു

    156

    എമിറേറ്റ്‌സ് ജംബോ ഡബ്ള്‍ ഡെക്കറില്‍ പോയത് 427 പേര്‍

    ദുബൈ: ദുബൈ കെഎംസിസിയുടെ ഇരുപത്തി നാലാമത്തെ വിമാനം എമിറേറ്റ്‌സ് ജംബോ ഡബ്ള്‍ ഡെക്കര്‍ ചൊവ്വാഴ്ച വൈകുന്നേരം 4.20ന് ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-3ല്‍ നിന്നും കൊച്ചിയിലേക്ക് പറന്നു. 8 ശിശുക്കള്‍, 20 ഗര്‍ഭിണികള്‍, സന്ദര്‍ശക വിസയില്‍ വന്നു കുടുങ്ങിയ 150ഓളം പേര്‍, വിസ റദ്ദാക്കിയ 50 പേര്‍ എന്നിങ്ങനെ മൊത്തം 427 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സ്‌ട്രെച്ചര്‍ രോഗിയും ഇതിലുണ്ടായിരുന്നു. നൊന്തി മീരാ ഹാജാ മൊഹിദീന്‍ അബ്ദുല്‍ മാലിക് എന്നയാളായിരുന്നു സ്‌ട്രെച്ചറില്‍ യാത്ര ചെയ്തത്. കൊച്ചിയില്‍ നിന്നും ഇദ്ദേഹം ആംബുലന്‍സില്‍ തമിഴ്‌നാട്ടിലേക്ക് പോകും.
    വിമാനത്തില്‍ പോകുന്നവരെ യാത്രയാക്കാന്‍ ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറിമുസ്തഫ തിരൂര്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി,  സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ദുബൈ-തലശ്ശേരി മണ്ഡലം കെഎംസിസി പ്രസിഡന്റ് റഫീഖ് കോറോത്, ദുബൈ-തിരുവനന്തപുരം ജില്ലാ കെഎംസിസി ഓര്‍ഗ.സെക്രട്ടറി ജാസിം ഖാന്‍, വളണ്ടിയര്‍ വിംഗിലെ ഷഹീര്‍, ഷാഫി, കബീര്‍, സാജിദ്, യൂസുഫ്, ഫവാസ്, യൂസുഫ് പാനൂര്‍ തുടങ്ങിയവര്‍ ടെര്‍മിനല്‍ മൂന്നില്‍ എത്തിയിരുന്നു. രാത്രി 9.50ന് വിമാനം കൊച്ചിയില്‍ ലാന്റ് ചെയ്യും.
    ദുബൈ കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന രണ്ടാമത്തെ എമിറേറ്റ്‌സ് ജംബോ ഡബ്ള്‍ ഡെക്കര്‍ വിമാനമാണിത്. ആദ്യ ജംബോ ഡബ്ള്‍ ഡെക്കര്‍ രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തേക്കായിരുന്നു പറന്നത്.