ദുബൈ-മഞ്ചേരി മണ്ഡലം കെഎംസിസി ചാര്‍ട്ടേഡ് വിമാനം ഇന്ന് കോഴിക്കോട്ടേക്ക് പറക്കും

58

ദുബൈ: കോവിഡ് 19 കാലത്ത് നാടണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനായി ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ മഞ്ചേരി മണ്ഡലം കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനം ഇന്ന് ബുധനാഴ്ച ഉച്ച 2 മണിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍-2ല്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നുയരും. കോവിഡ് കാലത്ത് യുഎഇയില്‍ അകപ്പെട്ട് വിവിധ കാരണങ്ങളാല്‍ പ്രയാസപ്പെട്ടിരുന്ന പ്രവാസികള്‍ക്കാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്. യാത്രക്കാര്‍ക്കുള്ള കോവിഡ് ടെസ്റ്റ് വിമാനത്താവളത്തില്‍ സൗജന്യമായി ചെയ്തു കൊടുക്കും. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് അഞ്ചു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് മഞ്ചേരി മണ്ഡലം കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.