ജീവന്‍ രക്ഷാ രക്ത ദാനം മഹത്തരം: അല്‍മാസ്

26
ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി മര്‍ഹൂം ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച 1000 യൂണിറ്റ് ബ്‌ളഡ് ഡോനെഷന്‍ കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ ദുബൈ അല്‍വസല്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബ് മാനേജര്‍ അലി സെബില്‍ അഹമ്മദ് അല്‍മാസ് സംസാരിക്കുന്നു

ദുബൈ: രക്ത ദാനം മഹാ ദാനമാണ്. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക എന്നത് ഏറ്റവും വലിയ പുണ്യമാണ്. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞാല്‍ അതാകും സമൂഹത്തിന് വേണ്ടി ഓരോ മനുഷ്യനും ചെയ്യാനാകുന്ന ഏറ്റവും വലിയ സംഭാവന. ആധുനിക സമൂഹത്തില്‍ രക്ത ദാതാക്കളുടെ എണ്ണം വര്‍ധിക്കുബോള്‍ ഒരുപാട് ജീവനുകള്‍ തിരികെ ലഭിക്കുന്നു. വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളില്‍ നിന്നും മാരക രോഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ രക്ത ദാനത്തിലൂടെ സാധിക്കുന്നുവെന്ന് ദുബൈ അല്‍വസല്‍ സ്‌പോര്‍ട്‌സ് ക്‌ളബ് മാനേജര്‍ അലി സെബില്‍ അഹമ്മദ് അല്‍മാസ് പ്രസ്താവിച്ചു. നിലവിലെ കോവിഡ് സാഹചര്യത്തില്‍ ദുബൈ ഹെല്‍ത് അഥോറിറ്റി ബ്‌ളഡ് ബാങ്കിലേക്ക് ആയിരം യൂണിറ്റ് രക്തം നല്‍കാന്‍ മുന്നോട്ട് വന്ന ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയെ അഭിനന്ദിക്കുന്നുവെന്നും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ലക്ഷ്യമിട്ട ആയിരം യൂണിറ്റ് മറി കടന്ന് കൂടുതല്‍ രക്തം നല്‍കാന്‍ പ്രയത്‌നിച്ച ജില്ലാ കമ്മിറ്റിയെ മുക്തകണ്ഠം പ്രശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈന്‍ഡ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ചെര്‍ക്കളം അബ്ദുള്ള സാഹിബിന്റെ സ്മരണാര്‍ത്ഥം ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെര്‍ക്കളം അബ്ദുള്ള സ്മാരക രക്ത ദാന ക്യാമ്പിന്റെ ഉദ്ഘാടന പരിപാടി ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടിയുടെ അധ്യക്ഷതയില്‍ കെഎംസിസി കേന്ദ്ര ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
യഹ്‌യ തളങ്കര, നിസാര്‍ തളങ്കര, അന്‍വര്‍ നഹ, മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, റഈസ് തലശ്ശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് ചെര്‍ക്കള, ഒ.മൊയ്തു, ഹംസ ഹാജി മാട്ടുമ്മല്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ രക്ത ദാനം ചെയ്ത കാസര്‍കോട് മണ്ഡലം കമ്മിറ്റിക്കുള്ള പ്രശംസാ പത്രം അലി സെബില്‍ അഹമ്മദ് അല്‍മാസ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേലിന് സമ്മാനിച്ചു. അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ഉദുമ മണ്ഡലം കമ്മിറ്റി വകയായുള്ള ഉപഹാരം ട്രഷറര്‍ സി.എ ബഷീര്‍ പള്ളിക്കര അബ്ദുള്ള ആറങ്ങാടിക്ക് കൈമാറി.
ജില്ലാ കെഎംസിസി ഭാരവാഹികളായ അഫ്‌സല്‍ മെട്ടമ്മല്‍, സി.എച്ച് നൂറുദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, ഫൈസല്‍ മുഹ്‌സിന്‍, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, റാഫി പള്ളിപ്പുറം, മണ്ഡലം ഭാരവാഹികളായ ഷബീര്‍ കൈതക്കാട്, സലാം മാവിലാടം, ഹനീഫ് ബാവ, ഷാജഹാന്‍ കാഞ്ഞങ്ങാട്, റഷീദ് ആവിയില്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഷബീര്‍ കീഴൂര്‍, സി.എ ബഷീര്‍ പള്ളിക്കര, ഫൈസല്‍ പട്ടേല്‍, പി.ഡി നൂറുദ്ദീന്‍, സത്താര്‍ ആലംപാടി, ഇബ്രാഹിം ബേരികെ, സിദ്ദീഖ് ചൗക്കി, മറ്റു മണ്ഡലം ഭാരവാഹികളും മുന്‍സിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളും ദുബൈ കെഎംസിസി വിമന്‍സ് വിംഗ് പ്രതിനിധികളായ സഫിയ മൊയ്തീന്‍, നാസിയ ഷബീര്‍, കൈന്‍ഡ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീം പ്രതിനിധികളായ ശിഹാബ് തെരുവത്ത്, അന്‍വര്‍ വയനാട്, സുഹൈല്‍ കോപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹനീഫ് ടി.ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.