ദുബൈ-പുഴാതി കെഎംസിസി ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് പറന്നു

238

ദുബൈ: കോവിഡ് 19ന്റെ പ്രതിസന്ധി ഘട്ടത്തില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനായി ദുബൈ-പുഴാതി കെഎംസിസി ഒരുക്കിയ ചാര്‍ട്ടേഡ് വിമാനം റാസല്‍ഖൈമയില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നു.
ഏറ്റവും അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും കുറച്ചു പേര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവും നല്‍കി 19 കുടുംബങ്ങളും 26 കുട്ടികളുമടക്കം 181 യാത്രക്കാരുമായാണ് വിമാനം യാത്രയായത്. വിമാനം പുറപ്പെടാന്‍ താമസം നേരിട്ടപ്പോള്‍ കൃത്യമായ ഇടപെടലിലൂടെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുത്തത് വഴി യാത്രക്കാരുടെയും വിമാനത്താവള അധികൃതരുടെയും പ്രശംസ പിടിച്ചു പറ്റാനിടയാക്കി.
ഈ പദ്ധതിക്ക് ദുബൈ-അഴിക്കോട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് ടി.പി അബ്ദുന്നാസര്‍, പുഴാതി മേഖലാ പ്രസിഡണ്ട് കെ.വി അബ്ദുസ്സലീം എന്നിവര്‍ നേതൃത്വം നല്‍കി.
ജന.സെക്രട്ടറി പി.പി നൗഫല്‍, വൈസ് പ്രസിഡന്റ് വി.സി സമദ്, ട്രഷറര്‍ പി.വി ജംഷീര്‍, ബി.അബ്ദുല്‍ സത്താര്‍ ഹാജി. ജോ.സെക്രട്ടറി ഷഫീഖ്.പി , ഓര്‍ഗനൈസര്‍ പി.എം ഷാജഹാന്‍, അഖില്‍ ഉസ്മാന്‍, ഷമീര്‍ കെ.പി, സിറാജ്.പി, ഫഹദ് പി.പി, ഗസ്സാലി, റഫീല്‍ വി.പി, ഷമീര്‍ വി.സി, ഫില്‍സര്‍ പങ്കെടുത്തു. പരിപാടിക്ക് കെഎംസിസി സംസ്ഥാന-ജില്ലാ-മണ്ഡലം കമ്മിറ്റികളുടെ പിന്തുണയും ഉണ്ടായിരുന്നു.
കോവിഡ് 19ന്റെ പ്രയാസ ഘട്ടത്തില്‍ ആയിരത്തോളം ഭക്ഷണ കിറ്റുകളും മറ്റു സാമ്പത്തിക സഹായങ്ങളും നല്‍കി മാതൃകയായ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായതാണ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ ബദര്‍ പള്ളി ശാഖാ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റി ബസ് സൗകര്യവും, പുഴാതി മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റി ക്വാറന്റീനുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിരുന്നു.