ഈദ് ഷോപ്പിംഗുമായി ലുലു

20
ഗ്രോസറി, വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയില്‍ വന്‍ പ്രമോഷനുകള്‍

ദുബൈ: ഈദ് ആഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങുമ്പോള്‍, പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റായ ലുലു നന്നായി സംഭരിച്ച സ്റ്റോറുകളും പാചക അവശ്യ വസ്തുക്കളുടെ മൂല്യ പ്രമോഷനുകളും ഗിഫ്റ്റ് സെലക്ഷനും ഒരുക്കിയിട്ടുണ്ട്. പലഗ്രോസറി ഉല്‍പന്നങ്ങള്‍ക്ക് പുറമെ, വസ്ത്രങ്ങള്‍, ജീവിത ശൈലീ ഉല്‍പന്നങ്ങള്‍ എന്നിവയക്കായി ലുലു ‘ഹാഫ് പേ ബാക്ക്’ ഓഫര്‍ അവതരിപ്പിച്ചു. ഒപ്പം ‘ലെറ്റസ് കണക്റ്റ്’ ഉപയോഗിച്ച് സ്മാര്‍ട് ഫോണുകളിലും ആക്‌സസ്സറികളിലുമുള്ള ഏറ്റവും വലിയ പ്രാമോഷനുമുണ്ട്.
”ഗ്രോസറി ഉല്‍പന്നങ്ങളുടെയും പുത്തന്‍ ഗാഡ്‌ജെറ്റുകടെയും ഷോപ്പിംഗിന് ആവശ്യക്കാര്‍ വര്‍ധിച്ചു വരികയാണ്. പ്രത്യേകിച്ചും, ഉത്സവ സീസണിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ശേഷവും. അതുകൊണ്ടാണ്, സൂപര്‍ മാര്‍ക്കറ്റ് മുതല്‍ ഡിപാര്‍ട്‌മെന്റ് സ്റ്റോര്‍ വരെ ലഭ്യമായ ഞങ്ങളുടെ മിക്കവാറും എല്ലാ ഉല്‍പന്ന വിഭാഗങ്ങളിലും പ്രധാന വിലക്കിഴിവുകള്‍ പ്രോത്സാഹിപ്പിച്ചത്” -ലുലു ഗ്രൂപ് മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ പറഞ്ഞു.
ഈദ് ഓഫറുകള്‍ എല്ലാ ലുലു സ്റ്റോറുകളിലും www.luluhypermarket.com വഴി 2020 ഓഗസ്റ്റ് 4 വരെ ലഭ്യമാണ്.