ഈദുല്‍ അദ്ഹ 2020: യുഎഇയിലെ നമസ്‌കാര സമയക്രമം

74

ദുബൈ: ഈദുല്‍ അദ്ഹ പ്രമാണിച്ച് യുഎഇയിലെ നമസ്‌കാര സമയ ക്രമം പ്രഖ്യാപിച്ചു.
ആഗോള മഹാമാരിയായ കോവിഡ് 19 മൂലം കഴിഞ്ഞ വര്‍ഷങ്ങളിലെ ആഘോഷങ്ങള്‍ പോലെയല്ല ഇത്തവണത്തേത്. ഈദ് നമസ്‌കാരം വീടുകളില്‍ തന്നെയാണ് നിര്‍വഹിക്കേണ്ടത്.  കുടുംബങ്ങളുടെ സന്ദര്‍ശനം, സംഗമങ്ങള്‍ എന്നിവക്കെതിരെ കര്‍ശന ചട്ടങ്ങളും പിഴകളുമുണ്ട്.

ഈദുല്‍ അദ്ഹ നമസ്‌കാര ക്രമം വിവിധ എമിറേറ്റുകളില്‍ ഇപ്രകാരം:
അബുദാബി -രാവിലെ 06.07.
ദുബൈ -06.03.
ഷാര്‍ജ -06.06.
റാസല്‍ഖൈമ -06.03.
ഫുജൈറ -06.02
ഉമ്മുല്‍ഖുവൈന്‍ -06.05.
അജ്മാന്‍ -06.05.