അറഫാ ദിനം വ്യാഴാഴ്ച, ഈദുല്‍ അദ്ഹ ജൂലൈ 31ന്

    മക്ക ഗ്രാന്റ് മസ്ജിദിന് സമീപം തീര്‍ത്ഥാടകര്‍ (ചിത്രം റോയിട്ടേഴ്‌സ്)

    റിയാദ്: ഹജ്ജ് പ്രാരംഭ തീയതി സഊദി അറേബ്യ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, അറഫാ ദിനം വ്യാഴാഴ്ചയായിരിക്കും. ബുധനാഴ്ച ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്നും സഊദി പ്രസ്സ് ഏജന്‍സി വ്യക്തമാക്കി.
    കൊറോണ വൈറസ് മഹാമാരി മൂലം ഇക്കൊല്ലം സഊദിയിലുള്ള 10,000 പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയിട്ടുള്ളത്. ജൂലൈ 31ന് വെള്ളിയാഴ്ചയായിരിക്കും ഈദുല്‍ അദ്ഹ ഒന്നെന്ന് സഊദി സുപ്രീം കോടതി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ജൂലൈ 21നായിരിക്കും ദുല്‍ ഖഅദ് 30 എന്നും, ദുല്‍ഹജ്ജ് ഒന്ന് ജൂലൈ 22നായിരിക്കുമെന്നും ചെവ്വാഴ്ച സുപ്രീം കോടതി വിശദീകരിച്ചിരുന്നു.