അബുദാബി പാര്‍ക്കുകളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം

അബുദാബി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിടുകയും പിന്നീട് 30 ശതമാനം പേര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്ന അബുദാബിയിലെ പാര്‍ക്കുകളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിച്ചു.
കോവിഡ് 19 കൂടുതല്‍ നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ഇപ്പോള്‍ 40 ശതമാനം പേര്‍ക്ക് വരെ പാര്‍ക്കുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതായി അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കടുത്ത നിയന്ത്രണ ങ്ങളോടെ മുപ്പത് ശതമാനം പേര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ നിരവധിപേര്‍ പാര്‍ക്കുകളിലെത്തി വിനോദങ്ങളിലേര്‍പ്പെട്ടിരുന്നു.
ഇപ്പോള്‍ കോവിഡ് 19 കൂടുതല്‍ നിയന്ത്രണ വിധേയമായതോടെയാണ് 40 ശതമാനം പേര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അതേസമയം, മാസ്‌ക്, ഗ്‌ളൗസ് എന്നിവ നിര്‍ബന്ധമായും ധരിക്കുകയും സാമൂഹിക അകലം 2.5 മീറ്റര്‍ പാലിക്കുകയും വേണമെന്ന കടുത്ത നിബന്ധന നിലനില്‍ക്കുന്നുണ്ട്.