സ്വപ്‌ന ജോലി നേടിയത് വ്യാജ ബിരുദം ഉപയോഗിച്ചെന്ന് സംശയം

    13

    തിരുവനന്തപുരം: ഒരുലക്ഷത്തിലേറെ രൂപ ശമ്പളത്തില്‍ ഐ.ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കിലെ കണ്‍സല്‍ട്ടന്റായി ജോലിചെയ്തിരുന്ന സ്വപ്‌നയുടെ ബിരുദത്തെ കുറിച്ചും സംശയം ഉയരുന്നു. വ്യാജ ബിരുദം ഉപയോഗിച്ചാണ് സ്വപ്‌ന ജോലി സമ്പാദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.2016-ല്‍ തൊഴില്‍ പോര്‍ട്ടലുകളില്‍ നല്‍കിയ ബയോഡേറ്റയില്‍ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്തത് എവിടെയാണെന്നും വ്യക്തമല്ല. അതേസമയം, തൊഴില്‍ പോര്‍ട്ടലിലെ ഹോം പേജില്‍ ബികോം കോഴ്‌സില്ലാത്ത ജലന്തര്‍ ഡോ. ബി ആര്‍ അംബേദ്കര്‍ എന്‍.ഐ.ടി. യില്‍ നിന്ന് ബികോം എടുത്തതായാണ് രേഖപ്പെടുത്തിയിരുന്നത്. തന്റെ സഹോദരി പത്താം ക്ലാസ് പാസായതായി അറിയില്ലെന്നാണ് സ്വപ്‌ന യുടെ അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ് പറയുന്നത്.