ഒമാനിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടി

6

കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 3 വർഷം വരെ തടവ് ലഭിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വൈറസ് പ്രതിരോധ പ്രോട്ടോക്കോളുകളുമായി ബന്ധപ്പെടുത്തിയോ, കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന തരത്തിലോ, നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി എന്നതോ പോലുള്ള പ്രചാരണങ്ങൾക്കെതിരെയാകും നടപടി ഉണ്ടാകുക.