കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം

അബുദാബി: കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുടുംബ സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വിഭാഗം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഒന്നിച്ച് ഒരു വീട്ടില്‍ കഴിയുന്നവര്‍ മാത്രം കൂടിച്ചേരുക. അല്ലാത്തവര്‍ സന്ദര്‍ശനം ഒഴിവാക്കുകയും രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുകയും വേണം.
സാമൂഹിക ഇടപെടലിലൂടെ രോഗം പടരുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിവിധ സ്ഥലങ്ങളില്‍ വേറിട്ട് താമസിക്കുന്നവരുടെ കുടുംബ സന്ദര്‍ശനങ്ങള്‍ രോഗം പടരാന്‍ കാരണമായേക്കും.