‘ഫ്‌ളൈ വിത് ഇന്‍കാസ്’: ദുബൈ-തൃശ്ശൂര്‍ ജില്ലാ ഇന്‍കാസ് സൗജന്യ ടിക്കറ്റ് വിതരണം

24
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരം 10 പേര്‍ക്ക് നാടണയാന്‍ 'ഫ്‌ളൈ വിത് ഇന്‍കാസ്' പദ്ധതിയുടെ ഭാഗമായി ദുബൈ-തൃശ്ശൂര്‍ ജില്ലാ ഇന്‍കാസ് കമ്മിറ്റി നേതൃത്വത്തിലുള്ള സൗജന്യ ടിക്കറ്റ് വിതരണത്തിലെ പത്താമത്തേത് കൃഷ്ണകുമാറിന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍.പി രാമചന്ദ്രന്‍ കൈമാറുന്നു

ദുബൈ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 10 പേര്‍ക്ക് നാടണയാന്‍ ‘ഫ്‌ളൈ വിത് ഇന്‍കാസ്’ പദ്ധതിയുടെ ഭാഗമായി ദുബൈ-തൃശ്ശൂര്‍ ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ടിക്കറ്റ് വിതരണം ചെയ്തു. പത്താമത്തെ ടിക്കറ്റ് കൊല്ലം സ്വദേശിയായ കൃഷ്ണകുമാറിന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍.പി രാമചന്ദ്രന്‍ കൈമാറി. ജില്ലാ കമ്മിറ്റി ഭാരവാഹികളായ ബി.പവിത്രന്‍, റിയാസ് ചെന്ത്രാപ്പിന്നി, ഫിറോസ് മുഹമ്മദലി, സുനില്‍ ആലിക്കല്‍ സംബന്ധിച്ചു.