ദുബൈയിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ ജിഡിആര്‍എഫ്എഡി പ്രത്യേക സ്റ്റിക്കര്‍ പുറത്തിറക്കി

  423
  ദുബൈയിലെത്തുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ പതിച്ചു നല്‍കാനുള്ള പ്രത്യേക സ്റ്റിക്കര്‍

  ടൂറിസ്റ്റുകള്‍ ജൂലൈ 7 മുതല്‍ എത്തിത്തുടങ്ങും

  ദുബൈ: കോവിഡ് 19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ശേഷം ദുബൈ എയര്‍പോര്‍ട്ടുകളിലൂടെ എത്തുന്ന യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ (ജിഡിആര്‍എഫ്എഡി) പ്രത്യേക സ്റ്റിക്കര്‍ പുറത്തിറക്കി. ‘നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക് ഊഷ്മള സ്വാഗതം’ എന്ന് മുദ്രണം ചെയ്ത പ്രത്യക സ്റ്റിക്കറാണ് ജിഡിആര്‍എഫ്എഡി പുറത്തിറക്കിയത്. ഇത് ദുബൈയിലെത്തുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതാണ്.

  മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

  കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള പ്രധാന നടപടിയാണ് ദുബൈ വിമാനത്താവളങ്ങളിലൂടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതെന്ന് ജിഡിആര്‍എഫ്എഡി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി പറഞ്ഞു.
  ”ദുബൈ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്കുള്ള എല്ലാ വിനോദ സഞ്ചാരികളെയും സന്ദര്‍ശകരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അവരുടെ രണ്ടാമത്തെ ഈ രാജ്യത്ത് അവരെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യാനും ഉന്നത സുരക്ഷാക്രമങ്ങള്‍ ഒരുക്കി അവരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനും ജിഡിആര്‍എഫ്എ സേവന സന്നദ്ധരാണ്” -അല്‍മര്‍റി കൂട്ടിച്ചേര്‍ത്തു.
  ദുബൈ എയര്‍പോര്‍ട്ടുകളിലെ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് മുഴുവന്‍ യാത്രക്കാരെയും സ്വാഗതം ചെയ്യാന്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് ജിഡിആര്‍എഫ്എഡി പോര്‍ട്‌സ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ തലാല്‍ അഹ്മദ് അല്‍ശന്‍കിതി വെളിപ്പെടുത്തി
  വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് സാമ്പത്തിക-നിക്ഷേപ മേഖലകള്‍ക്ക് ഉത്തേജനം പകരുമെന്നും ടൂറിസം മേഖലക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

  ബ്രിഗേഡിയര്‍ തലാല്‍ അഹ്മദ് അല്‍ ശന്‍കിതി

  അതിനിടെ, വിദേശ രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന താമസ വിസക്കാര്‍ ദുബൈയില്‍ തിരിച്ചെത്തിത്തുടങ്ങി. ജൂലൈ 7ന് വിദേശ സഞ്ചാരികളും ദുബൈയിലേക്ക് വന്നു തുടങ്ങും. ഇവര്‍ക്കും ദുബൈയിലേക്ക് സ്വാഗതം അരുളിയിലുള്ള സന്ദേശം പാസ്‌പോര്‍ട്ടില്‍ പതിച്ചു നല്‍കും.

  ജിഡിആര്‍എഫഎഎഡി ഇന്‍സ്റ്റഗ്രാം അക്കൗണ്ട്: