സ്വര്‍ണ മാസ്‌ക് ധരിച്ച ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ശ്രദ്ധേയം

58

അബുദാബി: സ്വര്‍ണ മാസ്‌ക് ധരിച്ച ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടി. ലോക രാജ്യങ്ങളില്‍ തന്നെ മാസ്‌ക് നിര്‍ബന്ധമായ സാഹചര്യത്തില്‍ ലോകത്തിലെ ശ്രദ്ധേയമായ മാസ്‌കുമായാണ് ഇന്ത്യക്കാരന്‍ രംഗത്തെത്തിയത്.
സ്വര്‍ണ പ്രേമിയായ ശങ്കര്‍ ഇനി സ്വര്‍ണത്തിലുള്ള മാസ്‌കാണ് ഉപയോഗിക്കുക. സ്വര്‍ണം പൂശിയ മാസ്‌ക്കൊന്നുമല്ല. പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിച്ച മാസ്‌ക് ധരിച്ചാണ് വ്യവസായിയായ ശങ്കര്‍ കൊറാഡ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്.
50 ഗ്രാം അഥവാ ആറേ കാല്‍ പവന്‍ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 3,870 യുഎസ് ഡോളറാണ് ഇതിന്റെ വിലയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കൊറോണ പ്രതിരോധത്തിന് പൊന്നിന്റെ മാസ്‌ക് ഗുണം ചെയ്യുമെന്നൊന്നും ആരും കരുതുന്നില്ല.