അബുദാബി: മണല്‍ക്കാട്ടിലും മരങ്ങള്‍ തഴച്ചു വളരുന്നുണ്ട്. വറ്റിവരണ്ട മരുഭൂമിയില്‍ കൊടുംചൂടിലും ഉണങ്ങിക്കരിയാതെ നില്‍ക്കുന്ന മരങ്ങള്‍ എന്നും കൗതുകമാണ്. എന്നാല്‍, ഇപ്പോള്‍ മുത്തശ്ശി മരത്തെക്കുറിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നത്.
അല്‍ ഐനില്‍ ഒമാനോട് ചേര്‍ന്നു കിടക്കുന്ന മരുഭൂമിയിലാണ് മുത്തശ്ശി മരം നില്‍ക്കുന്നത്. 100 വയസ് പിന്നിട്ട മരം രാജ്യത്തിന്റെ ഭൂതകാലത്തിന്റെ മറ്റൊരു അടയാളമായി നിലകൊള്ളുകയാണ്. മര്‍ഊദ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശിഖരം കണ്ണെഴുതാനുള്ള പൊടിക്കായി പഴമക്കാര്‍ ഉപയോഗിക്കുന്നുണ്ട്.