സഫ്‌വാന ഹനീഫക്ക് അല്‍വസല്‍ ക്‌ളബ്ബിന്റെ സ്‌നേഹോപഹാരം

39
സഫ്‌വാന ഹനീഫയെ അല്‍വസല്‍ ക്‌ളബ്ബിന്റെ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചപ്പോള്‍

ദുബൈ: ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയവുമായി ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി കൈന്‍ഡ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ഡിഎച്ച്എയുടെ ബ്‌ളഡ് ബാങ്കിലേക്ക് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സ്മരണക്കായി 1,000 യൂണിറ്റ് രക്തം എന്ന ലക്ഷ്യത്തോടെ ഒന്നര മാസം നീണ്ടുനിന്ന രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു. സമാപനം കുറിച്ച് ദുബൈ അല്‍വസല്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബില്‍ നടന്ന മെഗാ ക്യാമ്പിന്റെ പ്രചാരണങ്ങള്‍ വ്യത്യസ്തമായിരുന്നു. ക്യാമ്പിന്റെ വീഡിയോ സന്ദേശങ്ങള്‍ അറബി, മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, കന്നഡ ഭാഷകളിലായി അമ്പതോളം കുട്ടികള്‍ വളരെ മനോഹരമായി അവതരിപ്പിച്ചു. വീഡിയോ ചെയ്ത് അവതരിപ്പിച്ച എല്ലാ കുട്ടികളെയും കാസര്‍കോട് ജില്ലാ കെഎംസിസി അനുമോദിച്ചു. വളരെ വ്യത്യസ്തമായി അറബി ഭാഷയില്‍ വീഡിയോ സന്ദേശം ചെയ്ത് അവതരിപ്പിച്ച സഫ്‌വാന ഹനീഫയെ പ്രത്യേക പരിപാടിയില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ദുബൈ ജെംസ് ഔവര്‍ ഓണ്‍ ഇംഗ്‌ളീഷ് സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയായ സഫ്‌വാന ദുബൈ-കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡന്റ് ഹനീഫ് ബാവയുടെ മകളാണ്. മികച്ച രീതില്‍ രക്തദാന സന്ദേശം അവതരിപ്പിച്ച സഫ്‌വാനയെ ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ ി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, കൈന്‍ഡ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീം പ്രതിനിധികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത്, സുഹൈല്‍ കോപ്പ എന്നിവര്‍ അഭിനന്ദിച്ചു.