ഹാർഡ് ബോർഡ് പെട്ടികളിൽ ലഗേജ് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഗൾഫ് എയർ

41
ഇന്നലെ രാത്രിയോടെ കരിപ്പൂരില്‍ എത്തിയ സഊദിയില്‍നിന്നുള്ള പ്രവാസികളുടെ സംഘത്തില്‍ ഉള്‍പ്പെട്ട കുരുന്നിനെ വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് നടത്തുന്നു

മനാമ : ലഗേജ് കൊണ്ടുപോകുന്നതിന് ഹാർഡ് ബോർഡ് പെട്ടികൾ അനുവദിക്കില്ലെന്ന് ഗൾഫ് എയർ , ഗൾഫ് എയർ ട്രാവൽ ഏജൻസികൾക്കയച്ച അറിയിപ്പിലാണ് ഈ വിവരമുള്ളത് . സാധരണ വലിപ്പമുള്ള സൂട്ട്കെയ്സുകളോ ബാഗുകളോ മാത്രമെ ചെക്ക്ഡ് ബാഗേജായി കൊണ്ടുപോകാൻ സാധിക്കു എന്നും അറിയിപ്പിൽ പറയുന്നുണ്ട് . 23 കിലോ വീതമുള്ള രണ്ടു ബാഗുകളാണ് അനുവദിച്ചിട്ടുള്ളത് . നിശ്ചിത വലുപ്പത്തിൽ അധികമാവുകയോ ബാഗേജുകൾ ശരിയായ രൂപത്തിൽ അല്ലെങ്കിലോ കമ്പനിക്ക് ബാഗേജുകൾ നിരസിക്കാൻ അധികാരമുണ്ടെന്നും ഗൾഫ് എയർ അറിയിച്ചു . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പ്രവാസികളെയെത്തിക്കുന്ന പ്രധാന എയർലൈൻ കമ്പനിയാണ് ഗൾഫ് എയർ . പ്രവാസി സംഘടനകൾ ഒരുക്കുന്ന മിക്ക ചാർട്ടേഡ് വിമാനങ്ങളും ഗൾഫ് എയറിന്റേതാണ് .