തൊഴിലാളികള്‍ക്ക് ചൂട് ശമന സഹായവുമായി അബുദാബി നഗരസഭയും വിമന്‍സ് യൂണിയനും

    46

    അബുദാബി: തലസ്ഥാന നഗരിയിലെ തൊഴിലാളികള്‍ക്ക് കനത്ത ചൂടില്‍ നിന്നും ആശ്വാസം ലഭിക്കാനുള്ള സഹായവുമായി അബുദാബി നഗരസഭയും ജനറല്‍ വിമന്‍സ് യൂണിയനും സംയുക്തമായി രംഗത്തെത്തി.
    സെപ്തംബര്‍ അവസാനം വരെ എല്ലാ ആഴ്ചയും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വേനല്‍ കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന 1,500 തൊഴിലാളികള്‍ക്ക് വെള്ളം, ജ്യൂസ്, കുടകള്‍ എന്നിവയാണ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്.
    കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍, വൈറസ് വ്യാപനം തടയാന്‍ ആളുകള്‍ തമ്മിലുള്ള ശാരീരിക അകലം പാലിക്കല്‍ എന്നീ ബോധവത്കരണവും നടത്തുന്നുണ്ട്.