എം.എ യൂസുഫലിക്ക് മക്ക ഗവര്‍ണറുടെ ആദരം

    19
    മക്ക ഗവര്‍ണറും സഊദി രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനില്‍ നിന്നുള്ള ഉപഹാരം എം.എ യൂസുഫലിക്ക് വേണ്ടി ലുലു ജിദ്ദ റീജ്യണല്‍ ഡയറക്ടര്‍ റഫീഖ് യാരത്തിങ്കല്‍ ഏറ്റുവാങ്ങിയപ്പോള്‍

    മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസുഫലിക്ക് മക്ക ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ ആദരം.
    കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാനായി ഗവര്‍ണറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ‘ബിറന്‍ ബി മക്ക’ പദ്ധതിയില്‍ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ഗവര്‍ണറുടെ ആദരം ലഭിച്ചത്. പത്ത് ലക്ഷം സഊദി റിയാലാണ് ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസമെത്തിക്കാനായി എം.എ യൂസുഫലി ഈ പദ്ധതിയിലേക്ക് നല്‍കിയത്.
    മക്കയിലെ ഗവര്‍ണര്‍ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എം.എ യൂസുഫലിക്ക് വേണ്ടി ലുലു ഗ്രൂപ് ജിദ്ദ റീജ്യണല്‍ ഡയറക്ടര്‍ റഫീഖ് യാരത്തിങ്കല്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.